മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജിൻ്റെ മെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ മുതൽ തായന്നൂരിൽ
തായന്നൂർ : സെൻ്റർ ഫോർ റിസർച്ച് ആൻ്റ് ഡവലപ്മെൻ്റ് നീലേശ്വരം , പ്രൊജക്ട് ലെവൽ ട്രൈബൽ ഡവലപ്മെൻ്റ് കമ്മിറ്റി കോടോം - ബേളൂർ, വില്ലേജ് പ്ലാനിംഗ് കമ്മിറ്റികൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളേജ് ആശുപത്രി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ബുധനാഴ്ച രാവിലെ 9.30 മുതൽ തായന്നൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വച്ചു നടക്കും.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, അസ്ഥി രോഗം, സ്കിൻ വിഭാഗം,ഇ എൻ ടി , ദന്തരോഗം തുടങ്ങിയ വിഭാഗങ്ങളിലായി പത്തോളം വിദഗ്ദ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിക്കും.
നബാർഡ് ആദിവാസി വികസന ഫണ്ട് പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ പൊതുജനങ്ങൾക്ക് 12 മണി വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
No comments