Breaking News

ഭാരതിയ മസ്ദൂർ സംഘം പരപ്പ യൂണിറ്റ് വാർഷിക സമ്മേളനം പരപ്പയിൽ വെച്ചു നടന്നു


പരപ്പ : ഭാരതിയ മസ്ദൂർ സംഘം പരപ്പ യൂണിറ്റ് വാർഷിക സമ്മേളനം പരപ്പയിൽ വെച്ചു നടന്നു.യൂണിറ്റ് പ്രസിഡന്റ് കെ വി ദിനേശന്റെ  അദ്ധ്യക്ഷതയിൽ നീലേശ്വരം മേഖല പ്രസിഡന്റ് കെ കെ രവീന്ദ്രൻ ചായോത് ഉദ്ഘാടനം ചെയ്തു. പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് കെ വി ദിനേശൻ, വൈസ് പ്രസിഡന്റ് മുരളീധരൻ ഇ, സെക്രട്ടറി ഇ കുഞ്ഞികൃഷ്ണൻ , ജോയിന്റ് സെക്രട്ടറി ശ്രീജിത്ത് ഇടത്തോട്, ട്രഷറർ സുരേന്ദ്രൻ വി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഇ കുഞ്ഞികൃഷ്ണൻ സ്വാഗതവും ശ്രീജിത്ത്‌ ഇടത്തോട് നന്ദിയും രേഖപ്പെടുത്തി

No comments