വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് ക്ഷീരോത്പാദക സംഘം ഹാളിൽ വച്ച് ഒപ്പരം -വയോജന സംഗമം രണ്ടാം ഘട്ടം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് ക്ഷീരോത്പാദക സംഘം ഹാളിൽ വച്ച് ഒപ്പരം -വയോജന സംഗമം രണ്ടാം ഘട്ടം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ ശ്രീമതി രജനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബളാൽ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിൽ കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ബളാൽ ഗ്രാമ പഞ്ചായത്ത് അംഗം ജോസഫ് വർക്കി ,വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രംമെഡിക്കൽ ഓഫീസർ Dr. V. ഷിനിൽ , ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ, കുഞ്ഞികണ്ണൻ നായർ പുഴക്കര എന്നിവർ പ്രസംഗിച്ചു.ഫോക് ലോർ അവാർഡ് ജേതാവ് സുഭാഷ് അറുകര കലാപരിപാടി അവതരിപ്പിച്ചു.
No comments