Breaking News

വെള്ളരിക്കുണ്ട് ആനമഞ്ഞളിൽ നിന്നും 69 കിലോ അടയ്ക്കയും റബർ ഷീറ്റും കവർന്ന കേസിൽ രണ്ടുപേരെ വെള്ളരിക്കുണ്ട് പോലീസ് പിടികൂടി


വെള്ളരിക്കുണ്ട്:  വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ ആനമഞ്ഞളിൽ നിന്നും  69 കിലോ അടയ്ക്കയും റബർ ഷീറ്റും കവർന്ന കേസിൽ രണ്ടുപേരെ വെള്ളരിക്കുണ്ട് എസ്.ഐ എം വി ഷീജു അറസ്റ്റ് ചെയ്തു .ഈ മാസം രണ്ടാം തീയതിയാണ് ആനമഞ്ഞളിലെ മെൽബിൻ സെബാസ്റ്റ്യൻ്റെ ഗോഡൗണിൽ നിന്ന് അടക്ക മോഷണം പോയത് .

പരാതിയുമായി ബന്ധപ്പെട്ട് പുങ്ങംചാൽ കൊടിയംകുണ്ടിലെ നിതീഷ് ജോൺ (34) പള്ളിക്കര ഇല്യാസ് നഗറിലെ ബുർഹാനുദ്ദീൻ (25) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തത് .

69 കിലോ അടക്ക  മോഷ്ടാക്കൾ വിറ്റത് കുണ്ടംകുഴിയിൽ കെ ജി ആർ മലഞ്ചരക്ക് കടയിൽ ആണ്. പോലീസ് പ്രതികളുമായി എത്തി സ്ഥാപനത്തിൽ തെളിവെടുപ്പ് നടത്തി .69 കിലോ അടക്ക ഇവിടെ നിന്നും പോലീസ് കൊണ്ട്  പോയി.

 റബർ വിൽപ്പന നടത്തിയത് പെരിയയിൽ എന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്

No comments