Breaking News

വനിതാ വിങ്ങ് വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ മങ്കയം ഗാന്ധിഭവനിൽ വച്ച് വനിതാദിനം ആഘോഷിച്ചു


വെള്ളരിക്കുണ്ട്: വനിതാ വിങ്ങ് വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ  മങ്കയം ഗാന്ധിഭവനിൽ വച്ച്  വനിതാദിനം ആഘോഷം നടത്തി  ഗാന്ധിഭവനിലേക്കുള്ള ധനസഹായം   വനിതാ വിങ്ങ് ജില്ലാ ജനറൽ സെക്രട്ടറി  മായാ രാമചന്ദ്രൻ വിതരണം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ വനിതാ ദിനാഘോഷം ഉദ്ഘാടനം നടത്തി.വനിതാ വിംഗ് പ്രവർത്തകരെ വെള്ളരിക്കുണ്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ   ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്,വാർഡ് മെമ്പർ സന്ധ്യാ ശിവൻ, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, വെള്ളരിക്കുണ്ട് യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ,റിങ്കു മാത്യു, നിസി ജോയി,ജെമിനി സാബു, കുസുമം ബിനോയ്, ജെസ്സി ബേബി, ഷാജി പി വി എന്നിവർ പ്രസംഗിച്ചു. ഗാന്ധിഭവൻ അന്തേവാസികൾക്കായി ലഘു ഭക്ഷണ വിതരണവും നടത്തി.

No comments