Breaking News

ഭൂരഹിതരായ 20 നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി കനകപ്പള്ളിയിലെ ഡോക്ടർ സജീവ് എം.ജി.മറ്റത്തിൽ തന്റെ മകന്റെ വിവാഹദിനം അവിസ്മരണീയമാക്കി


വെള്ളരിക്കുണ്ട് : ഭൂരഹിതരായ 20 നിർധന കുടുംബങ്ങൾക്ക്  സൗജന്യമായി അഞ്ചു സെന്റ് വീതം ഭൂമി നൽകി പരപ്പ, കനകപ്പള്ളിയിലെ അക്യുപങ്ച്ചർ ചികിത്സവിദഗ്ധൻ ഡോക്ടർ സജീവ് എം.ജി.മറ്റത്തിൽ തന്റെ മകൻ ബോറിസ് ജോസ് സജിയുടെ വിവാഹദിനം അവിസ്മരണീയമാക്കി. കനകപ്പള്ളിയിൽ നടന്ന ആധാര വിതരണ ചടങ്ങ് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാമ്പ്ലാനി ഗുണഭോക്താവായ ഷൈനി ജോസഫിന് ആധാരം കൈമാറി ഉദ്ഘാടനം ചെയ്തു.
 സിആർപിഎഫ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് പി.പി.പോളി, വേൾഡ് പീസ് ഓർഗനൈസേഷൻ ഏഷ്യ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് ഡോക്ടർ സുരേഷ് കെ.ഗുപ്തൻ,റോട്ടറി 3204 ഡിസ്ട്രിക്ട് ഗവർണർ ഡോക്ടർ സേതു ശിവശങ്കർ, തലശ്ശേരി അതിരൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി  ജോർജ് തയ്യിൽ, സംപൂജ്യ സ്വാമി ശ്രീമൻ ഉദിത് ചൈതന്യജി മഹാരാജ് നയിക്കുന്ന ഭാഗവതം വില്ലേജ് ട്രസ്റ്റ്‌ ചാലക്കുടി പി ആർ ഒ  തങ്കരാജ്, രാഷ്ട്രീയ കിസാൻ മഹാസംഖ് സംസ്ഥാന ചെയർമാൻ അഡ്വക്കേറ്റ് ബിനോയ് തോമസ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് തോമസ് കാനാട്ട്, ചലച്ചിത്ര സംവിധായകൻ രാജീവ് നടുവനാട്, ഫാദർ റോയ് നെടുംതാനം, വിമൽജ്യോതി എൻജിനീയറിങ് കോളേജ് ചെമ്പേരി പി ആർ ഓ സെബാസ്റ്റ്യൻ പുത്തൻപുരയിൽ, ഫാദർ ജോബിൻ വലിയപറമ്പിൽ, ഫാദർ പീറ്റർ ഖനീഷ്, ഫാദർ അനിൽ അറക്കൽ ഫാദർ ഷാനറ്റ് ചിരണയ്ക്കൽ സജീവ് മറ്റത്തിൽ,ജയ സജീവ്  തുടങ്ങിയവർ  ഗുണഭോക്താക്കൾക്ക് ആധാരങ്ങൾ വിതരണം ചെയ്ത് ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ സി. എൻ. കുഞ്ഞാമു ഹാജി സന്തോഷ് സാന്ത്വന തുടങ്ങിയവരെ ആദരിച്ചു.ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. യഥാർത്ഥ ക്രൈസ്തവ ജീവിത സാക്ഷ്യമാണ് ഡോക്ടർ സജീവിന്റെ പ്രവർത്തിയിലൂടെ വെളിവാകുന്നതെന്നും പൊതുസമൂഹം ഇതു മാതൃകയാക്കണമെന്നും മാർ ജോസഫ് പാമ്പ്ലാനി പറഞ്ഞു.ഡോക്ടർ സജീവ് മറ്റത്തിൽ,ഭൂമിദാന കമ്മിറ്റി ചെയർമാൻ  സിജോ പി.ജോസഫ്, കൺവീനർ സ്‌കറിയ തോമസ് കാഞ്ഞമല തുടങ്ങിയവർ സംസാരിച്ചു. രണ്ടുതവണയായി മുപ്പത് ഭവനരഹിത കുടുംബങ്ങൾക്ക്  സൗജന്യമായി ഭൂമി നൽകിയിട്ടുണ്ട് ഡോക്ടർ സജീവ് എം.ജി. മറ്റത്തിലും കുടുംബവും.

No comments