Breaking News

കാഞ്ഞങ്ങാട് ജയിലിൽ റിമാന്റിൽ കഴിയുകയായിരുന്ന പ്രതി ആശുപത്രിയിൽ മരിച്ചു


കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുന്ന 19കാരൻ അസുഖത്തെ തുടർന്നു പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടു. പഴയങ്ങാടി വേങ്ങരയിലെ എം കെ ഫയാസ് ആണ് ചികിത്സയ്ക്കിടെ ഇന്ന് രാവിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഫയാസിനെ ഛർദിയെ തുടർന്ന് ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പടന്നയിലെ പള്ളി ഭണ്ഡാരം മോഷ്ടിച്ച കേസിൽ മാർച്ച് 27നാണ് ഫയാസ് ഉൾപ്പെടെ മൂന്ന് പേരെ ചന്തേര പോലീസ് അറസ്റ്റ് ചെയ്തത് റിമാൻഡിൽ അടച്ചത്.

No comments