Breaking News

ഐഷാൽ മെഡിസിറ്റിയിൽ വിവിധ ഇളവുകളോടെ ഗർഭാശയ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 26 മുതൽ മെയ് 15 വരെ


കാഞ്ഞങ്ങാട് : ഐഷാൽ മെഡിസിറ്റിയിൽ വിവിധ ഇളവുകളോടെ ഗർഭാശയ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. അമിതമായ ആർത്തവ രക്തസ്രാവം, ​ഗർഭാശയ മുഴകൾ, സിസ്റ്റുകൾ, അഡിനോമയോസിസ്, എൻഡോ മെട്രിയോസിസ്, കാൻസർ തുടങ്ങിയ അസുഖങ്ങൾ മൂലം ​ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്നവർക്ക് ഏറെ സാമ്പത്തിക ഇളവുകളോടെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ക്യാമ്പായിരിക്കും ഇതെന്ന് ക്യാമ്പിന് നേതൃത്വം നൽകുന്ന ഡോക്ടർമാരായ ഡോ: നിസാർ, ഡോ: മേഘ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഏപ്രിൽ 26 മുതൽ മെയ് 15 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധന, കൗൺസിലിങ്, സ്കാനിങ്ങിന് 50% ഇളവ്, ലാബ് ടെസ്റ്റുകൾക്ക് 20% ഇളവ്, സർജറി ആവിശ്യം വരുന്നവർക്ക് പ്രതേക ഇളവുകളോട് കൂടിയ പാക്കേജ് എന്നിവ ലഭ്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് 0467 2201786, 9562279000 എന്ന നമ്പറിൽ ബന്ധപ്പെടുക.

No comments