Breaking News

കാസർകോഡ് റോഡരികിൽ നാട്ടുകാരോട് കുശലം പറഞ്ഞ് സണ്ണി ലിയോണി


കാസർകോഡ് റോഡരികിലൂടെ നടന്നു വരുന്ന സിനിമാ നടി. ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തു വന്നു നിന്ന് അൽപ്പനേരം സംസാരിച്ച് വീണ്ടും നടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴല്ലേ ആളെ പിടികിട്ടുന്നത്. ബോളിവുഡ് താരം സണ്ണി ലിയോണിയാണ് ആ നടി. മൊബൈലിൽ ആരോ പകർത്തിയ ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

കാസർകോഡ് സണ്ണി ലിയോണിനു എന്തുകാര്യം എന്നാണ് ചിന്തിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട്

കുറച്ചുനാളായി കാസർഗോഡ് ആണ് നടി. ദേശീയ അവാർഡ് ജേതാവായ പാമ്പള്ളി സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിലാണ് സണ്ണി

ലിയോൺ വേഷമിടുന്നത്. ചിത്രത്തിന്റെ പൂജയുടെ വിഡിയോയും സണ്ണി കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.


No comments