ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൊത്തം 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. മുതിർന്ന മാവോയിസ്റ്റ് നേതാവ് ശങ്കർ റാവുവും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നാണ് സൂചന. ഇയാളെകുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബസ്തർ മേഖലയിൽ നടന്ന ഏറ്റവും വലിയ നക്സൽ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദർ രാജ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ശങ്കർ റാവു, ലളിത, രാജു എന്നിവർ മേഖലയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയിൽ തെരച്ചിൽ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി. മൊത്തം 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായും അദ്ദേഹം അറിയിച്ചു.
No comments