Breaking News

അമ്പലത്തറ - ഗുരുപുരത്തെ 6.9 കോടിയുടെ കള്ളനോട്ട് കേസ്: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു


കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ ഗുരുപുരം വാടക വീട്ടിൽ നിന്ന് 6.9 കോടിയുടെ കള്ളനോട്ട് പിടികൂടിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു . ഇത് വരെയുള്ള കേസ് അന്വേഷണ ഫയൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ കാസർകോട് ഓഫീസിൽ എത്തിച്ച് അമ്പലത്തറ പോലീസ് കൈമാറി. മാർച്ച് 20 ന് രാത്രി ആണ് പോലീസ് വ്യാജനോട്ടുകൾ കണ്ടെത്തിയത്. രണ്ടായിരത്തിന്റെ 9.6 കോടി വ്യാജ കറൻസികൾ പോലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവിടെ താമസിച്ചു വന്ന അബ്ദുൽ റസാഖിനെ പ്രതിചേർത്ത് അമ്പലത്തറ പോലീസ് ആദ്യം കേസെടുത്തു.

മുംബൈ ആസ്ഥാനമായുള്ള കമ്പനിയിൽ 25 ലക്ഷം രൂപ നിക്ഷേപിച്ചാൽ നാലുമാസത്തിനുള്ളിൽ ഒരു കോടി രൂപ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് പണം അടക്കി വെച്ച വീഡിയോ മൊബൈൽ ഫോണിൽ കാണിച്ച്

മംഗലാപുരത്ത് റോമറ്റ് ഡിസൂസ 25 ലക്ഷം തട്ടിയ കേസിൽ പ്രതികളുടെ പേരിൽ മറ്റൊരു കേസ് കൂടി അമ്പലത്തറ പോലീസിലുണ്ട് ഈ കേസിൽ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാതെ പോലീസ് നേരിട്ടാണ് അന്വേഷിക്കുന്നത്. അടുത്ത ദിവസം ക്രൈംബ്രാഞ്ച് തെളിവെടുപ്പ് ആരംഭിക്കും.

No comments