Breaking News

വർക്ക് ഫ്രം ഹോം തട്ടിപ്പ് ; കാഞ്ഞങ്ങാട് സ്വദേശിനിയുടെ ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തു


കാഞ്ഞങ്ങാട്: ഇൻസ്റ്റഗ്രാമിലൂടെയും ടെലഗ്രാമിലൂടെയും വീ ട്ടിലിരുന്ന് ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവതി യിൽ നിന്ന് 7 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.

വെള്ളിക്കോത്തെ ബി.കെ.കബീർ മൻസിലിൽ ഖാദറിന്റെ ഭാര്യ കെ.മർജാനയാണ് തട്ടിപ്പിനിരയായത്. ഏപ്രിൽ 5 മു തൽ 16 വരെയുള്ള കാലയളവിലാണ് പ്രതികൾ മർജാനയിൽ നിന്നും പല തവണകളിലായി പണം ഡിപ്പോസിറ്റ് ചെയ്യിപ്പി ച്ച് തട്ടിപ്പ് നടത്തിയത്. ഡിപ്പോസിറ്റ് ചെയ്യുന്ന തുകയേക്കാൾ കൂടുതൽ തുക തിരികെ നൽകാമെന്ന് പറഞ്ഞ് മർജാനയുടെ അക്കൗണ്ടിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ട്രാൻസ്ഫർ വഴിയും പണം തട്ടിയെടുക്കുകയായിരുന്നു. എ ന്നാൽ പിന്നീട് ലാഭവിഹിതമോ നൽകിയ പണമോ തിരിച്ചു നൽകിയില്ലെന്നാണ് മർജാനയുടെ പരാതി. ഹോസ്ദുർഗ് പോ ലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

No comments