Breaking News

കളിയും ചിരിയും വായനയും.... അവധിക്കാല വായനശാലയൊരുക്കി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി


ആയന്നൂർ : കളിയും ചിരിയും വായനയും  വിദ്യാർഥികൾക്ക് തിരികെ നൽകാൻ ലക്ഷ്യമിട്ട് അവധിക്കാല വായനശാലയൊരുക്കി ആയന്നൂർ യുവശക്തി പബ്ലിക് ലൈബ്രറി.

ഗ്രന്ഥശാലയിലെ ബാലവേദിയുടെ നേതൃത്വത്തിലായിരിക്കും ഇനിയുള്ള രണ്ട് മാസം കുട്ടികളുടെ വായനശാല പ്രവർത്തിക്കുക. ലൈബ്രറി കൗൺസിൽ ഈസ്റ്റ് എളേരി പഞ്ചായത്ത് നേതൃസമിതി നടപ്പിലാക്കുന്ന വായന ചലഞ്ചിൻ്റെ  പുസ്തക വിതരണവും ഇവിടെ കുട്ടികളുടെ നേതൃത്വത്തിലാണ് നടക്കുക.

ഇതോടൊപ്പം അവധിക്കാലത്ത് ബാലവേദി ക്യാംപ് ഉൾപ്പെടെ വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.പരിപാടിയുടെ ഉദ്ഘാടനം വായനാ ചലഞ്ച് മെൻ്റർ അനുശ്രീ ലക്ഷമണൻ നിർവഹിച്ചു. ബാലവേദി കൺവീനർ സിദ്ധാർഥ് സജീവൻ അധ്യക്ഷനായി.   വായനാ ഡയറികളുടെ വിതരണം താലൂക്ക് എക്സിക്യുട്ടീവ് അംഗം കെ. ഗോവിന്ദൻ നിർവഹിച്ചു. ബാലവേദി പ്രസിഡൻ്റ് റിയ തോമസ്, ലൈബ്രേറിയൻ അതിര സരിത്ത്, ഗ്രന്ഥശാലാ സെക്രട്ടി പ്രശാന്ത് സി.ടി, നന്ദു ഭാസ്കർ, ദേവനന്ദ, സിന്ധൂര എന്നിവർ പ്രസംഗിച്ചു.

No comments