Breaking News

ബേക്കൽ പള്ളിക്കരയിൽ മകന്റെ അടിയേറ്റ് പിതാവ് മരിച്ചു


ബേക്കൽ : ഇരുമ്പ് വടി കൊണ്ടുള്ള മകന്റെ അടിയേറ്റ് പിതാവ് മരിച്ചു. ബേക്കല്‍ പള്ളിക്കര ആഞ്ജനേയ തീയ്യറ്ററിന് സമീപം താമസിക്കുന്ന അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രമോദിനെ ബേക്കല്‍ പൊലീസ് കസ്റ്റഡിലെടുത്തു. തിങ്കളാഴ്ച്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം. മൂത്ത മകനായ പ്രമോദ് നിരന്തരം വീട്ടില്‍ ബഹളമുണ്ടാക്കുന്നതില്‍ പൊറുതി മുട്ടി അപ്പക്കുഞ്ഞി വിവരം ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പറഞ്ഞിരുന്നു. ഇതിന്റെ വിരോധത്തില്‍ ഞായറാഴ്ച്ച ഉച്ചക്കും മകന്‍ പിതാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിയുടെ പേരില്‍ ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതി തിങ്കളാഴ്ച്ച വീണ്ടും വീട്ടിലെത്തി തലക്കടിച്ച് പിതാവിനെ കൊലപ്പെടുത്തിയത്.

No comments