Breaking News

ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു


ബേക്കൽ : സമഗ്ര ശിക്ഷ കേരളം കാസർഗോഡ് ബേക്കൽ ബി ആർ സി യുടെ നേതൃത്വത്തിൽ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു. ഉദുമ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ നിഹ ഫാത്തിമയുടെ വീട്ടിലാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത് ബേക്കൽ ബി ആർ സി പരിധിയിലെ ഭിന്നശേഷി കുട്ടികളുടെ ഗൃഹസന്ദർശനത്തിൻ്റെ ഭാഗമായാണ് ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചത്. ജില്ലാ പ്രോജക്റ്റ് ഓഫീസർ ശ്രീ പ്രകാശൻ  ബി ആർ സി തല ഗൃഹസന്ദർശനം ഉദ്ഘാടനം ചെയ്തു ബേക്കൽ എ ഇ ഒ അരവിന്ദ കെ,സ്ക്കൂൾ ഹെഡ്മാസ്റ്റർ ഹരിദാസൻ , ബ്ലോക്ക് പ്രോജക്റ്റ് കോ ഓഡിനേറ്റർ ശ്രീ ദിലിപ് കുമാർ കെ. എം, പരിശീലകൻ സനിൽ കുമാർ വെള്ളുവ , വിസ്മയ എന്നിവർ സംസാരിച്ചു. ഏപ്രിൽ 20 നകം ബി ആർ സി പരിധിയിലെ മുഴുവൻ ദിന്നശേഷി കുട്ടികളുടെയും വീടുകൾ ബി ആർ സി പ്രവർത്തകർ  സന്ദർശിക്കും.

No comments