Breaking News

' നിലമ്പൂർ എം എൽ എ പി.വി.അൻവറിനെ ചങ്ങലയ്ക്കിടണം ' KPCC മൈനോരിറ്റി കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റി


കാസർഗോഡ് : ഇന്ത്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കാൻ ഈ രാജ്യം മുഴുവനും ചുറ്റിസഞ്ചരിച്ച് മോദിക്കും ബി ജെ പി യ്ക്കുമെതിരേ സന്ധിയില്ലാത്ത പോരാട്ടങ്ങൾ നടത്തുന്ന രാഹുൽ ഗാന്ധിക്കെതിരേ നിലമ്പൂർ എം എൽ എ പി.വി.അൻവർ നടത്തുന്ന മ്ലേച്ച്ഛമായ പരാമർശങ്ങൾ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ആ ഉത്തരവാദിത്വം പൊതു സമൂഹം ഏറ്റെടുക്കുമെന്ന് മൈനോരിറ്റി കോൺഗ്രസ്സ് കാഞ്ഞങ്ങാട് നിയോ ജകമണ്ഡലം കമ്മിറ്റി ഓർമ്മിപ്പിച്ചു.
നട്ടാൽ കിളിർക്കാത്ത നുണപ്രചരണങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും, കൂട്ടാളികളും ബി ജെ പി യ്ക്ക് പരസ്യമായി ഓശാന പാടുന്ന സ്ഥിതിവിശേഷമാണ് കേരളത്തിൽ.
ദൈവത്തിൻ്റെ സ്വന്തം നാടിനെ ഒറ്റുകൊടുക്കുന്ന ഇത്തരം അപകടരമായ കൂട്ട് കെട്ട് കേരളത്തിലെ വോട്ടർമാർ തിരിച്ചറിയുമെന്നും യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു..
യോഗം KPCC മൈനോരിറ്റി കോൺഗ്രസ്സ് ജില്ലാ ജന:സെക്രട്ടറി രാജീവ് തോമസ് ഉദ്ഘാടനം ചെയ്തു യോഗത്തിന് മൈനോരിറ്റി കോൺ ഗേസ്സ് നിയോജക മണ്ഡലം ചെയർമാൻ മുഹമ്മദ് ശിഹാബ് അദ്യക്ഷത വഹിച്ചു. മൈനോറ്റി കോൺഗ്രസ്‌ ജില്ലാ സെക്രടറി രാജീവ്‌ തോമസ് യോഗം ഉത്ഘാടനം ചെയ്തു.

 

No comments