Breaking News

34 ഗ്രാം എം.ഡി. എം. എ യുമായി ബേക്കൽ സ്വദേശി മഞ്ചേശ്വരത്ത് പിടിയിൽ


34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായല്‍ മൗവ്വല്‍ സ്വദേശിമുഹമ്മദ് സഹൂദാണ് (28) അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഉപ്പള ഗേറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.


No comments