Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗം സമാപിച്ചു പ്രസിഡന്റായി തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ട്രഷറർ പി.വി.ഷാജി എന്നിവരെ തെരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് :   മലയോര താലൂക്കിൻ്റെ ആസ്ഥാനകേന്ദ്രമായ വെള്ളരിക്കുണ്ടിൽ നിലവിൽ ബസ്റ്റാന്റിനായി ഒഴിവാക്കി ഇട്ടിരിക്കുന്ന സ്ഥലത്ത് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുകയും ബസ്റ്റാൻ്റായിനായി പുതിയ സ്ഥലം കണ്ടെത്തുകയും അവിടെ ബ്ലോക്ക് - ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ബസ്റ്റാൻ്റ് നിർമ്മിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നും വെള്ളരിക്കുണ്ടിൽ അനുവദിച്ച മുൻസിഫ് മജിസ്ട്രേറ്റ് കോടതി വെള്ളരിക്കുണ്ടിൽതന്നെ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ വാർഷിക ജനറൽബോഡിയോഗം പ്രമേയത്തിലൂടെ ഭരണാധികാരികളോട് ആവശ്യപ്പെട്ടു.

 ജില്ലാ പ്രസിഡൻ്റ് കെ.അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് തോമസ് ചെറിയാൻ അധ്യക്ഷം വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി മുഖ്യ പ്രഭാഷണം നടത്തി. റിങ്കു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു.കെ.എം. കേശവൻ നമ്പീശൻ കണക്ക് അവതരിപ്പിച്ചു.തോമസ് കാനാട്ട്, മായാരാജേഷ്, പി.എം. ബേബി ,ഡാജി ഓടയ്ക്കൽ പ്രസംഗിച്ചു.ബാബു കല്ലറയ്ക്കൽ സ്വാഗതവും പി.വി.ഷാജി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് തോമസ് ചെറിയാൻ, ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ, ട്രഷറർ പി.വി.ഷാജി എന്നിവരെ തെരഞ്ഞെടുത്തു.

No comments