Breaking News

നീലേശ്വരം കാര്യങ്കോടു നിന്ന് കാണാതായ 65കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ


നീലേശ്വരം: കാര്യംകോട്ട് നിന്ന് ഒരാഴ്ച മുമ്പ് കാണാതായയാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ.

വേളുവയൽ അരീക്കളത്തേര ഹൗസിൽ എ.കെ.ബാലനെ (65) യാണ് തലശ്ശേരി ന്യൂമാഹി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തിയത്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്തയാളാണ് ബാലൻ. ബന്ധുക്കളും നാട്ടുകാരും നീലേശ്വരം പോലീസിന്റെ സഹായത്തോടെ അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി വരികയാണ്. എ.കെ. കുമാരൻ, എ.കെ.ചന്ദ്രൻ, ചന്ദ്രമതി, ചന്തൻ, കാർത്യായനി, കല്യാണി, പരേതരായ ഉണ്ടച്ചി, അമ്പാടി എന്നിവരാണ് ബാലന്റെ സഹോദരങ്ങൾ.

No comments