കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പടെ അഞ്ച് പേർ മരിച്ചു
കണ്ണൂർ : ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ സ്വദേശി പത്മകുമാർ (59), കരിവെള്ളൂർ പുത്തൂർ സ്വദേശികളായ കൃഷ്ണൻ (65), മകൾ അജിത (35), ഭർത്താവ് ചിറ്റാരിക്കാൽ മണ്ഡപം ചൂരിക്കാട്ട് സുധാകരൻ (49), അജിതയുടെ സഹോദരന്റെ മകൻ ആകാശ് (9) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അഞ്ച് പേരും. എല്ലാവരും തൽക്ഷണം മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്
No comments