Breaking News

ബിരിക്കുളം എൻ എസ് എസ് കരയോഗത്തിന്റെ മുൻകാല പ്രസിഡൻറ് കുറുവാടൻ കുഞ്ഞിരാമൻ നായരെ ആദരിച്ചു


ബിരിക്കുളം; ബി രിക്കുളം NSS കരയോഗത്തിന്റെ മുൻകാല പ്രസിഡൻറ്, സ്ഥാപക നേതാക്കളിൽ ഒരാളുമായി കുറുവാ ടൻ കുഞ്ഞിരാമൻ നായരെ NSS കാഞ്ഞങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡൻറ് കരിച്ചേരി പ്രഭാകരൻ നായർ പൊന്നാടയണിയിച്ച് ആദരിച്ചു. കരയോഗം സെക്രട്ടറി പെരിയൽ ദിവാകരൻ നായർ നേതൃത്വം നൽകി. വനിതാ സമാജം അംഗങ്ങളും, മറ്റു പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. 
  നായർ സമുദായം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി, യുവതി യുവാക്കൾക്ക് ഗവൺമെൻറ് ജോലി ലഭിക്കുന്നില്ല എന്നതാണ്. എല്ലാവരെപ്പോലെ സർക്കാരിലേക്ക് നികുതി കൊടുക്കുകയും, സംവരണത്തിന്റെ കാര്യത്തിൽ  നായർ എന്ന് ചാപ്പ കുത്തി നമ്മളെ അകറ്റിനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സംവരണം എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും , അത് നേടിയെടുക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ മുഴുവൻ നായർ വിഭാഗങ്ങളും മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ അനീതി ഇനി കൂടുതൽ കാലം വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി ഇത് നേടിയെടുക്കും വരെ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

No comments