Breaking News

മടിക്കൈയില്‍ ജനവാസ കേന്ദ്രത്തിലെ കിണറില്‍ വീണ പുള്ളിമാനെ വനപാലകര്‍ രക്ഷിച്ചു


കാഞ്ഞങ്ങാട് : വഴി തെറ്റിനാട്ടിലെത്തിയ പുള്ളിമാൻ കിണറ്റിൽ വീണു.
മടിക്കൈ
എരിപ്പിൽ മൂന്ന് റോഡിൽ ഭജനമഠത്തിന് സമീപത്തെ പി.വി. ജാനകിയുടെ പറമ്പിലെ ആൾമറയില്ലാത്ത കിണറ്റിലാണ് പുള്ളിമാൻ വീണത്. നാട്ടുകാരും വനപാലകരും ചേർന്ന് മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ വലയിൽ കുരുക്കി മാനിനെ കരകയറ്റി.
ഞായറാഴ്ച രാവിലെ റബ്ബർ ടാപ്പിങ്ങിനെത്തിയ കെ.വി. സുകുമാരനാണ് കിണറ്റിൽ വീണ പുള്ളിമാനിനെ കണ്ടത്. രക്ഷാപ്രവർത്തനത്തിനിടെ ഒരുതവണ വലയിൽ കുരുങ്ങിയ മാൻ കരയ്ക്ക് എത്താറായപ്പോഴേക്കും കിണറ്റിൽ വീണു.
വനം വകുപ്പ് ജീവനക്കാരൻ കിണറ്റിലിറങ്ങിയാണ് മാനിനെ വലയിലാക്കിയ കരയിലെത്തിച്ചത്. ആറ് മീറ്ററോളം ആഴവും മൂന്നടിയോളം വെള്ളവുമുള്ള കിണറ്റിലാണ് മാൻ വീണത്. വലിയ കൊമ്പുകളുള്ള പുള്ളിമാനിന് 4 വയസിന് മുകളിൽ പ്രായമുണ്ടെന്ന് വനപാലകർ പറഞ്ഞു. മാനിനെ മരുതോം വനത്തിലെത്തിച്ച് വിട്ടതായി വനപാലകർ പറഞ്ഞു

No comments