Breaking News

സുഹൃത്തിനെ കുത്തിപ്പരിക്കേല്പിച്ചു , മനോവിഷമത്തിൽ യുവാവ് തൂങ്ങി മരിച്ചു


ഭാര്യ പിണങ്ങി പോവുകയും സുഹൃത്തിനെ കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത മനോവിഷമത്തിൽ യുവാവ് വീട്ടു പറമ്പിൽ തൂങ്ങി മരിച്ചു. പരിയാരം പറയൻകോൾ തിരുവട്ടൂർ അരിപ്രാമ്പ്രയിലെ സുഭാഷ് വള്ളിയാടാണ് (40)തൂങ്ങി മരിച്ചത്. ഇയാളുടെ ഭാര്യ പിണങ്ങി കഴിയുകയാണ്. ഇതിന്റെ മനോവിഷമം ഉണ്ടായിരുന്നുവത്രെ. ഇന്നലെ രാവിലെ സുഭാഷിന്റെ വീട്ടിൽ നിന്നും ബഹളംകേട്ടു അയൽവാസിയായ പ്രിയേഷ് ചെന്നപ്പോൾ സുഭാഷ് കത്തികൊണ്ട് പ്രിയേഷിന്റെ വയറ്റത്തു കുത്തിപരിക്കേല്പിക്കുകയായിരുന്നു. പരിക്കേറ്റ പ്രിയേഷിനെ അയൽവാസികൾ ആശുപത്രിയിൽ എത്തിച്ചു. സംഭവമറിഞ്ഞു പരിയാരം പോലീസ് സുഭാഷിനെ കസ്റ്റഡിയിലെടുക്കാനായി എത്തിയപ്പോഴാണ് തൂങ്ങി മരിച്ചതായി കണ്ടത്.

No comments