Breaking News

ഫാബ്രിക്കേഷൻ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു കാസർകോട് ഗുഡേ ടെമ്പിൾ റോഡ് സ്വദേശി പുഷ്പാ രാജേഷാണ് മരിച്ചത്


ഫാബ്രിക്കേഷന്‍ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് ഗുഡേ ടെമ്പിള്‍ റോഡ് സ്വദേശി പുഷ്പാ രാജേഷാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഉപ്പളയ്ക്ക് സമീപത്തുള്ള ജനപ്രിയയിലെ അറേബ്യന്‍ മെക്‌സിക്കോ ഹോട്ടലില്‍ വച്ചാണ് അപകടം. ഷോക്കേറ്റ് വീണ രാജേഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. രവിയുടെയും സുജാതയുടെ മകനാണ് രാജേഷ്. ഭാര്യ: അശ്വിനി. ഏക മകന്‍ യശ്വിന്‍ രാജ്.


No comments