Breaking News

വാഹനത്തിന് ഇഷ്ടനമ്പർ ലഭിക്കാൻ രണ്ടേകാൽ ലക്ഷം രൂപ മുടക്കി ചിത്താരി സ്വദേശി


കാഞ്ഞങ്ങാട് : ഇഷ്ടവാഹനത്തിന് ഇഷ്ട നമ്പർ ലഭിക്കാൻ രണ്ടേകാൽ ലക്ഷം രൂപ മുടക്കി യു.എ.ഇയുവ വ്യവസായി നിസാർ അംസാർ . കാഞ്ഞങ്ങാട് ആർ.ടി.ഒ ഓഫീസിൽ നിന്നും

225000 രൂപയ്ക്ക് അദ്ദേഹത്തിന്റെ ഇഷട നമ്പർ ആയ KL 60. V 8888 എന്ന ഫാൻസി നമ്പർ ആണ് സ്വന്തമാക്കിയത്. മഹിന്ദ്ര താർ എന്ന വാഹനത്തിന് വേണ്ടിയാണ് നമ്പർ സ്വന്തമാക്കിയത്. വാഹന പ്രിയൻ ആയ ഇദ്ദേഹത്തിന്റെ ഹുണ്ടായി ക്രീസ വാഹനത്തിനും സമാന നമ്പർ നേടിയിരുന്നു. ചിത്താരി മുക്കൂട് സ്വദേശിയാണ് നിസാർ അംസാർ .

No comments