Breaking News

കല്ലംചിറ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു


വെള്ളരിക്കുണ്ട് : പരപ്പ വെള്ളരിക്കുണ്ട് റൂട്ടിൽ കല്ലഞ്ചിറ ഇറക്കത്തിൽ ജീപ്പ് തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കള്ളാർ ഗ്രാമവികസന ബാങ്കിന് വേണ്ടി സർവ്വീസ് നടത്തുന്ന ജീപ്പാണ് മറിഞ്ഞത്. ആക്സിൽ ഒടിഞ്ഞ് പിൻഭാഗത്തെ ടയർ പൊട്ടിയാണ് അപകടം ഉണ്ടായത്. ഡ്രൈവറെ വെള്ളരിക്കുണ്ട് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. വലിയ അപകടമാണ് ഒഴിവായത്

No comments