Breaking News

എൽഡിഎഫ് പ്രചരണ ഗാന കാസറ്റ് പ്രകാശനം ചെയ്തു മുതിർന്ന സിപിഎം നേതാവ് പി.കരുണാകരൻ ഏറ്റുവാങ്ങി


എല്‍ഡിഎഫ് പ്രചരണത്തിനായുള്ള ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയ പാട്ടുകളുടെ കാസറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രകാശനം ചെയ്തു. മുതിര്‍ന്ന സിപിഎം നേതാവ് പി.കരുണാകരന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സി.പിഎം സംസ്ഥാന കമ്മിറ്റി അംഗവും എല്‍ഡിഎഫ് കാസര്‍ഗോഡ് പാര്‍ലിമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ കെ.പി.സതീശ് ചന്ദ്രന്‍, സി.പി.എം കണ്ണൂര്‍ ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ടി.വി.രാജേഷ്, നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജന്‍ നഗരസഭ അദ്ധ്യക്ഷ ടി.വി. ശാന്ത മുന്‍ നഗരസഭാ ചെയര്‍മാന്‍ പ്രൊഫ: കെ.പി. ജയരാജന്‍, ഗാനങ്ങള്‍ രചിച്ച കെ.വി.ദാമോദരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments