Breaking News

തനത് പ്രവർത്തന സപ്ലിമെൻ്റ് പ്രകാശനം ചെയ്തു നേതൃത്വം നൽകിയ ബി.ആർ.സി പ്രവർത്തകരെ ആദരിച്ചു


കാഞ്ഞങ്ങാട് : സമഗ്ര ശിക്ഷ കാസർഗോഡ് ഹോസ്ദുർഗ് ബി.ആർ.സി 2023-24 അധ്യായന വർഷം ബി.ആർ.സി പരിധിയിലെ 72 സ്കൂളിൽ നടപ്പിലാക്കിയ 34 പഠന  പരിപോഷണ പരിപാടിയുടെ സമഗ്ര റിപ്പോർട്ട് ഉൾക്കൊള്ളുന്ന സപ്ലിമെൻ്റിൻ്റെ പ്രകാശന കർമ്മം സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രോഗ്രാം കോ -ഓഡിനേറ്റർ ബിജുരാജ് സി.വി ഉദ്ഘാടനം ചെയ്തു. എസ്.എസ് കെ. നടപ്പിലാക്കിയ അക്കാദമിക പ്രവർത്തനങ്ങൾ കൂടാതെ ബി. ആർ.സി സ്കൂളുകൾക്ക് വേണ്ടി ചെയ്ത 34 അക്കാദമിക പ്രവർത്തനങ്ങളുടെ സപ്ലിമെൻ്റാണ് പ്രകാശനം ചെയ്തത്. ഭിന്നശേഷികുട്ടികളുടെ അമ്മമാർ തയ്യാറാക്കിയ നാപ്സ് ഉല്പന്നങ്ങൾ , ഉണർവ്വ് മെഗാ ക്വിസ് സഹപ്രവർത്തകനൊരു കൈത്താങ്ങ് വേനൽമധുരം, പാട്ടരങ്ങ് കരവിരുത്, സമാദരം, ഭിന്നശേഷി കലാകാരമ്മാരെ ആദരിക്കൽ, ബിഗ് ക്യാൻവാസ് , കാവ്യോത്‌സവം, ഒരു മയുടെ പൊന്നോണം തുടങ്ങിയ മുപ്പത്തിനാല് തനത് പ്രവർത്തനങ്ങളുടെ സമഗ്ര റിപ്പോർട്ടാണിത്. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ട്രെയിനർമാർ, സി.ആർ.സി.സി, സ്പെഷ്യലിസ്റ്റ് അധ്യാപകർ, റിസോഴ്സ് അധ്യാപകർ എന്നിവരെ ആദരിച്ചു. ചടങ്ങിൽ ഹോസ്ദുർഗ്ഗ് ബി.പി.സി  ഡോ: രാജേഷ്.കെ.വി അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ബി.ആർ സി കുടുംബ അംഗങ്ങൾ പങ്കെടുത്തു. ട്രെയിനർ പി. രാജഗോപാലൻ സ്വാഗതവും സുബ്രഹ്മണ്യൻ.വി.വി നന്ദി പ്രകാശിപ്പിച്ചു

No comments