Breaking News

കാരുണ്യത്തിന്റെ കൈത്താങ്ങുമായി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ചികിത്സ ധനസഹായം കൈമാറി


മാലോം : സഹജീവി സ്നേഹത്തിന്റെയും മാനവികതയുടെയും സന്ദേശമുയർത്തി സമൂഹത്തിന് മാതൃകയായ പ്രവർത്തനങ്ങൽ ചെയ്തു വരുന്ന കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി വാട്സാപ്പ് കൂട്ടായ്മ സ്വാരൂപ്പിച്ച സഹായധനം  കൈമാറി. കോവിട് കാലം മുതൽ തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിലെ നൂറു കണക്കിന് വ്യക്തികൾക്ക് സഹായമായിട്ടിട്ടുണ്ട്.ബളാൽ പഞ്ചായത്ത്‌ ആറാം വാർഡിൽ താമസിക്കുന്ന വ്യക്തിക്ക് വേണ്ടി കൂട്ടായ്മ അംഗങ്ങൾ സ്വരൂപ്പിച്ച തുക, കൂട്ടായ്മ അംഗവും  .കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗവുമായ ടി കെ എവുജിൻ ഐ എൻ ടി യു സി ഹെഡ് ലോഡ് വർക്കേഴ്സ് യുണിയൻ പ്രതിനിധി ബിജു ചുണ്ടക്കാടിന് കൈമാറി.മാറുന്ന കാലത്ത് മാനവികതയുടെ സന്ദേശം വിളിച്ചോതുന്ന പ്രവർത്തനങ്ങൾ തുടരുമെന്ന് കൂട്ടായ്മ അംഗങ്ങൾ പറഞ്ഞു.പ്രിൻസ് തോമസ് കാഞ്ഞമല,വിൻസെന്റ് കുന്നോല,ജിനോ കാക്കനാട്ട് എന്നിവർ പങ്കെടുത്തു.

No comments