Breaking News

പരപ്പയിൽ ഓട്ടോ തൊഴിലാളി യൂണിയൻ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു


പരപ്പ :  പരപ്പ ടൗണിൽ ഓട്ടോറിക്ഷ സർവീസ് നടത്തുന്ന ഡ്രൈവർമാർക്ക് യൂണിയൻ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം  യൂണിയൻ ജില്ലാ സെക്രട്ടറി കെ. ഉണ്ണി നായർ നിർവഹിച്ചു.

പരപ്പയിൽ നടന്ന വിപുലമായ കൺവെൻഷനെ  തുടർന്നാണ് മെമ്പർഷിപ്പ് പ്രവർത്തനം ഉദ്ഘാടനം നടത്തിയത്. കൺവെൻഷനിൽ ജിന്റോ തോമസ് അധ്യക്ഷത വഹിച്ചു .എ .ആർ .രാജു, ഒ.വി. രവി, കെ.ജനാർദ്ദനൻ, എ.ആർ. വിജയകുമാർ, പ്രസാദ്.പി. സി, എന്നിവർ പ്രസംഗിച്ചു. വി.തമ്പാൻ സ്വാഗതം പറഞ്ഞു.

No comments