Breaking News

പോലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗർ ജില്ലയിലെ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു

 


കാസർകോട്: പോലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗർ
തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.
കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊലീസ് നിരീക്ഷകൻ സന്തോഷ് സിംഗ് ഗൗർ കാസർകോട് ജില്ലയിലെ ക്രമസമാധാനപാലനവും സുരക്ഷാ ക്രമീകരണങ്ങളും നേരിട്ട് പരിശോധിച്ച് വിലയിരുത്തി. തലപ്പാടി പൊലീസ് ചെക്ക് പോസ്റ്റിലും മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലും കുഞ്ചത്തൂർ പോളിംഗ് സ്റ്റേഷനിലും അദ്ദേഹം സന്ദർശനം നടത്തി. പോലീസുദ്യോഗസ്ഥർ അനുഗമിച്ചു.

No comments