Breaking News

ശബരിമല ദർശനത്തിന് പോയ വിമുക്തഭടൻ പമ്പയിൽ ഹൃദയാഘാതം മൂലം മരിച്ചു കിഴക്കുംകര മുച്ചിലോട്ട് വി. രവീന്ദ്രൻ (62) ആണ് മരിച്ചത്


കാഞ്ഞങ്ങാട്: ശബരിമല ദർശനത്തിന് പോയി മടങ്ങുകയായിരുന്ന വിമുക്തഭടൻ പമ്പയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കിഴക്കുംകര മുച്ചിലോട്ട് വി. രവീന്ദ്രൻ (62) ആണ് മരിച്ചത്. മകനും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ അരുണിനൊപ്പമാണ് ശബരിമല ദർശനത്തിന് പോയത്. മുച്ചിലോട്ടെ പരേതയായ വി. മാണിക്കത്തിന്റെ മകനാണ്. ഭാര്യ: ജയശ്രീ. സഹോദരങ്ങൾ: മണികണ്ഠൻ, ലോഹിതാക്ഷൻ, ശ്രീദേവി, ശ്രീലത.

No comments