Breaking News

എടത്തോട് ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ യദു സ്മാരക 5's ഫുട്ബോൾ ടൂർണ്ണമെൻ്റിൽ തളിപ്പറമ്പ് സെവൻ സ്റ്റാർ 313 ജേതാക്കളായി

പരപ്പ: എടത്തോട് ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ യദു സ്മാരക 5's ഫുട്ബോൾ ടൂർണ്ണമെൻ്റിൽ സെവൻ സ്റ്റാർ 313 തളിപ്പറമ്പ് ജേതാക്കളായി. എടത്തോട് എസ്.വി.എം.ജി.യു.പി സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വച്ച് നടന്ന ടൂർണമെന്റ്

ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി ഉദ്ഘാടനം ചെയ്തു. യുവജനക്ഷേമ ബോർഡ് ജില്ലാ യൂത്ത് കോഡിനേറ്റർ എ വി ശിവപ്രസാദ് മുഖ്യാതിഥിയായി.  സർവീസിൽ നിന്നും വിരമിക്കുന്ന എസ്.ഐ കെ മുരളീധരൻ, എടത്തോട് സ്കൂൾ ഹെഡ്മാസ്റ്റർ എം.വി രമേശൻ എന്നിവർക്ക് ആദരവ് നൽകി. ക്ലബ്ബ് പ്രസിഡണ്ട് എം.മനീഷ് അധ്യക്ഷനായി. സംഘാടകസമിതി കൺവീനർ വൈശാഖ് സ്വാഗതം പറഞ്ഞു.

 പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വർക്കി, അബ്ദുൽ ഖാദർ, ജഗന്നാഥൻ, വായനശാലാ പ്രസിഡൻ്റ് ദാമോദരൻ കൊടക്കൽ, സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കെ വിജയൻ, മധു കോളിയാർ, ഇല്യാസ് കെ പി, കാശിനാഥ് എന്നിവർ സംസാരിച്ചു.


ക്ലബ്ബ് പ്രസിഡണ്ട് മനീഷും സെക്രട്ടറി കാശിനാഥും  ചേർന്ന് സമ്മാനദാനം നിർവ്വഹിച്ചു.

ടൂർണ്ണമെൻ്റിൽ 

ഒന്നാം സ്ഥാനം: സെവൻ സ്റ്റാർ 313 തളിപ്പറമ്പ്

രണ്ടാം സ്ഥാനം: എഫ് സി പെരിയങ്ങാനം

മൂന്നാം സ്ഥാനം: ഫ്രണ്ട്‌സ് ഇയ്യക്കാട്

നാലാം സ്ഥാനം: മുഹമ്മദൻസ് കമ്മാടം

No comments