Breaking News

കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ 32,827 കന്നിവോട്ടര്‍മാര്‍


കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 17,058 പുരുഷ വോട്ടര്‍മാരും 15,767 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമായി 32,827 കന്നിവോട്ടര്‍മാര്‍. ജില്ലയില്‍ 12,096 പുരുഷ വോട്ടര്‍മാരും 11,117 സ്ത്രീ വോട്ടര്‍മാരും രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമടക്കം 23,215 കന്നി വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ 2,336 പുരുഷന്‍മാരും 2,060 സ്ത്രീകളുമായി 4,396 കന്നിവോട്ടര്‍മാര്‍. കാസര്‍കോട് മണ്ഡലത്തില്‍ 2,173 പുരുഷന്‍മാരും 1,865 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമായി 4,039 കന്നിവോട്ടര്‍മാര്‍. ഉദുമയില്‍ 2,649 പുരുഷ വോട്ടര്‍മാരും 2,431 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമായി 5,081 കന്നിവോട്ടര്‍മാര്‍. കാഞ്ഞങ്ങാട് 2,513 പുരുഷ വോട്ടര്‍മാരും 2,313 സ്ത്രീവോട്ടര്‍മാരുമായി 4,826 കന്നിവോട്ടര്‍മാര്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 2,425 പുരുഷന്‍മാരും 2,448 സ്ത്രീ വോട്ടര്‍മാരുമായി 4,873 കന്നിവോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 2,516 പുരുഷ വോട്ടര്‍മാരും 2,124 സ്ത്രീ വോട്ടര്‍മാരുമായി 4,640 കന്നി വോട്ടര്‍മാര്‍. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 2,446 പുരുഷ വോട്ടര്‍മാരും 2,526 സ്ത്രീ വോട്ടര്‍മാരുമായി 4,972 വോട്ടര്‍മാര്‍. ഇതോടു കൂടെ അന്തിമ വോട്ടര്‍ പട്ടികയായി.

No comments