Breaking News

ജില്ലാതല ക്വിസ് മത്സരം 26ന് ബോവിക്കാനത്ത്

കാസര്‍കോട് ജില്ലാ ക്വിസ് അസോസിയേഷനും സ്‌കൂള്‍ ഓഫ് കാല്‍ക്കുലസ് ബോവിക്കാനവും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 81-ാമത് ജില്ലാതല ക്വിസ് മത്സരം മെയ് 26ന് ഞായറാഴ്ച ബോവിക്കാനം സ്‌കൂള്‍ ഓഫ് കാല്‍ക്കുലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 'ശാസ്ത്രവും വിവര സാങ്കേതിക വിദ്യയും' എന്ന വിഷയത്തെ ആസ്പദമാക്കി എല്‍പി, യുപി, ഹൈസ്‌ക്കൂള്‍, ജനറല്‍ വിഭാഗങ്ങളിലായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ 2 പേരടങ്ങുന്ന ടീമിന് മത്സരിക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മെയ് 23ന് മുന്‍പായി താഴെ കാണുന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യുക 9400850615, 9645880456

No comments