Breaking News

കമ്പല്ലൂരിൽ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക് ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു

ചിറ്റാരിക്കാൽ : ഭാര്യക്ക് നേരെ ഐസ്ക്രീം ആസിഡ് ആക്രമണത്തിനിടയിൽപ്പെട്ട പൊള്ളലേറ്റ മകൻറെ നില ഗുരുതരം. ചിറ്റാരിക്കാൽ കമ്പല്ലൂരിലെ പി.വി.സിദ്ധനാഥി (20) നാണ് ആസിഡ് ആക്രമണത്തിൽ പൊള്ളലേറ്റത്. പിതാവ് കമ്പല്ലൂരിലെ പി.വി.സുരേന്ദ്ര നാഥാണ് (49 )ആസിഡ് ആക്രമണം നടത്തിയത്. പ്രതിക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് ഗുരുതരമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സുരേന്ദ്ര നാഥ് ഭാര്യക്ക് നേരെയാണ് ആസിഡ് ആക്രമണം നടത്തിയത്. ഐസ്ക്രീം എന്ന വ്യാജേന ബോൾ ഐസ്ക്രീമിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഭാര്യക്ക് നേരെ എറിയുകയായിരുന്നു. ഭാര്യ ഓടി രക്ഷപ്പെട്ടു. പിന്നാലെ ഓടിയപ്പോഴാണ് പ്രതി എറിഞ്ഞ ഐസ് ക്രീം ആസിഡ് സിദ്ധനാഥിന ്റെ മേൽ വീണത്. പുറത്താണ് ആസിഡ് ബോൾ വീണത്. പുറത്തടക്കം ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുൻപ് സുരേന്ദ്രനാധിനെതിരെ കൊടുത്ത കേസ് പിൻവലിക്കണമെന്നാവശ്യട്ടായിരുന്നു ആസിഡാക്രമണം.

No comments