Breaking News

തളിപ്പറമ്പിൽ നിർത്തിയിട്ട കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു


കണ്ണൂർ: തളിപ്പറമ്പില്‍ ഉണ്ടായ വാഹനാപകടത്തിൽ ചെറുകുന്ന് സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ക്രിസ്‌തുക്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരയോടെ തളിപ്പറമ്പ് ആലിങ്കീല്‍ തിയേറ്ററിന് സമീപമായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂര്‍ ഗവണ്മെന്‍റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

No comments