Breaking News

ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരെ വ്യാപക പരിശോധന പരപ്പ ,വെള്ളരിക്കുണ്ട് സ്വദേശികളായ വ്യാപാരികളടക്കം 18 പേർ പിടിയിൽ


ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന നിരോധിത പുകയില ഉത്പന്ന വില്പനക്കെതിരെ പോലീസ് കർശന നടപടി ആരംഭിച്ചു. ഇന്നലെ ജില്ലയിൽ എമ്പാടും പോലീസ് നടത്തിയ വ്യാപകമായ റെയ്ഡിൽ ഒരു സ്ത്രീ ഉൾപ്പെടെ 18 പേരെ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പോലീസ് പിടികൂടി. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചട്ടഞ്ചാലിൽ നിന്നുമാണ് പുകയില ഉൽപ്പന്നങ്ങളുമായി സ്ത്രീ പിടിയിലായത്. നീലേശ്വരം,ചന്തേര, ചീമേനി, അമ്പലത്തറ, വെള്ളരിക്കുണ്ട്, കാസർകോട്,വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി പി ബിജോയുടെ നിർദ്ദേശപ്രകാരമായിരുന്നു പോലീസ് വ്യാപകമായി നിരോധിത പുകയില വില്പനങ്ങൾക്കായി പരിശോധന നടത്തിയത്.

No comments