Breaking News

വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ ടി.സി സജീവൻ നാളെ സർവ്വീസിൽ നിന്നും വിരമിക്കും


വെള്ളരിക്കുണ്ട് : നീണ്ട കാലത്തെ സർക്കാർ സേവനം ഒടുവിൽ വെള്ളരിക്കുണ്ടിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസറായി പടിയിറക്കം. വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി.സി മെയ് 31 ന് സർവ്വിസിൽ നിന്നും വിരമിക്കുകയാണ്. വടകര താലൂക്കിലെ മണിയൂർ പാലയാട് സ്വദേശിയാണ്.

1991 ഒക്ടോബറിൽ നിയമസഭാ സിക്രട്ടേറിയേറ്റിൽ  എം.എൽ.എ ക്വാർട്ടേസ് ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചു. പിന്നിട് 1994 ഒക്ടോബറിൽ കണ്ണൂർ ഹാൻഡ് ലൂം ഡവലപ്മെൻ്റ് കോർപറേഷനിൽ സിനിയർ അസിസ്റ്ററ്റായി. 1995 ഏപ്രിൽ  കാസറഗോഡ് താലൂക്ക് സ്പ്ലൈ ഓഫിസിൽ എൽ.ഡി ക്ലർക്ക് ആയി ജോലിയിൽ ചേർന്നു. പിന്നിട് സിവിൽ സപ്ലെസ് വകുപ്പിൽ കോഴിക്കോട്, കൊയിലാണ്ടി, വടകര , വൈത്തിരി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സപ്ലൈകോയിൽ കോഴിക്കോട് റിജിയണൽ ഓഫീസ്, വളയം, തോടന്നൂർ മാവേലി സ്റ്റോറുകൾ, ഏറണാകുളം സപ്ലൈകോ ഇൻ്റണൽ ഓഡിറ്റ് വിംഗ്, വടകര, കൊയിലാണ്ടി താലൂക്ക് ഡിപ്പോകൾ എന്നിവിടങ്ങളിലും ജോലി ചെയ്തു. കൊയിലാണ്ടി അസി: താലൂക്ക് സപ്ലൈ ഓഫിസറായിരിക്കെ പ്രമോഷൻ ലഭിച്ച് വൈത്തിരി ഓഫിസറായി സേവനമനുഷ്ഠിക്കുകയും പിന്നിട് വടകരയിൽ മുന്നേമുക്കാൽ വർഷത്തോളം താലൂക്ക് സപ്പൈ ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്. 2023 ൽ ഡപ്യൂട്ടേഷനിൽ  വീണ്ടും കാഞ്ഞങ്ങാട്  സപ്ലൈകോ ഡിപ്പോ മാനേജരായും 2023 ജൂലൈ മാസം മുതൽ  വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസറായും ജോലി ചെയ്തു വരുന്നു.ഭാര്യ മിനി( KSRTC ജീവനക്കാരി ) രണ്ട് ആൺമക്കൾ  വൈഷ്ണവ് ,രാഹുൽ 

No comments