Breaking News

ഹിമാചലിൽ ട്രക്കിംഗിനിടെ ശ്വാസതടസ്സം മൂലം മരണപ്പെട്ട ചീമേനി സ്വദേശിയുടെ സംസ്‌കാരം ഇന്ന് നടക്കും


ചീമേനി : ഹിമാചൽപ്രദേശിൽ ട്രക്കിങ്ങിനിടെ ശ്വാസംമുട്ടലിനെ തുടർന്ന് ചീമേനി സ്വദേശി മരണപ്പെട്ടു. ചീമേനിയിലെ ശ്രീകൃഷ്ണ മില്ലുടമ കിഴക്കേക്കരയിലെ കെ പി ദാമോദരന്റെയും ടി പത്മിനിയുടെയും മകൻ ദിനൂപ് തമ്പിലോട്ട് (32)ആണ് മരണപ്പെട്ടത്. ഏക സഹോദരൻ ദിലീഷ് (യുകെ).

മൃതദേഹം നാളെ രാവിലെ എട്ടു മണിമുതൽ ചീമേനി ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ചശേഷം കിഴക്കേക്കരയിലെ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും

No comments