Breaking News

നൃത്തം പരിശീലിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ വിദ്യാർത്ഥിനി മരിച്ചു പാക്കം ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാർഥിനി ശ്രീനന്ദയാണ് (13) മരിച്ചത്.


നൃത്തം പരിശീലിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ വിദ്യാര്‍ത്ഥിനി മരിച്ചു. പാക്കം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനി ശ്രീനന്ദയാണ് (13) മരിച്ചത്. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടില്‍ നൃത്തം പരിശീലിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ തായത്ത് വീട്ടിലെ പരേതനായ രവീന്ദ്രയുടെ മകളാണ്. മാതാവ്: അജിത. സഹോദരങ്ങള്‍: ശ്രീക്കുട്ടി, ശ്രീനാഥ്, ശ്രീഹരി.


No comments