Breaking News

എൻ ഡി എ കാസർഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി എം.എൽ അശ്വിനിയുടെ പിതാവ് ലക്ഷ്മൺ കെ കുംദാർ അന്തരിച്ചു


കാസർകോട് : മഹിളാമോർച്ച ദേശീയ നിർവ്വാഹക സമിതിയംഗവും എൻ ഡി എ കാസർഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥിയുമായ എംഎൽ അശ്വിനിയുടെ പിതാവ് ലക്ഷമൺ കെ കുംദാർ (73) അന്തരിച്ചു. അസുഖബാധിതനായി ബാംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗാസ്ട്രോ എൻ്ററോളജി സയൻസസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. രേവതി എൽ കുംദാർ ആണ് ഭാര്യ. 

അശ്വിനി എം.എൽ, അർച്ചന എം.എൽ, അനന്യ എം.എൽ എന്നിവരാണ് മക്കൾ. ബാംഗ്ലൂരാണ് സ്വദേശം.

No comments