Breaking News

കാഞ്ഞങ്ങാട് 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമം; പ്രതി കുടക് സ്വദേശിയായ യുവാവെന്ന് പൊലീസ്


കാഞ്ഞങ്ങാട് : പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുത്ത ശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. കുടക് സ്വദേശിയായ യുവാവാണ് സംഭവത്തിലെ പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി.പ്രതിയുടെ സിസിടിവി ദൃശ്യം ശ്രദ്ധയില്‍പെട്ട ബന്ധുവാണ് വിവരം പൊലീസിനെ അറിയിച്ചത്.ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കേസില്‍ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തയാള്‍ പ്രതിയല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

No comments