Breaking News

എളേരിത്തട്ട്,കരിന്തളം, പെരിങ്ങോം ഗവ. കോളേജുകളിൽ അധ്യാപക ഒഴിവ്


കരിന്തളം : കരിന്തളം ഗവ. കോളേജിൽ ഇംഗ്ലീഷ്, മലയാളം,ഹിന്ദി, കൊമേഴ്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്,ഹിസ്റ്ററി, ജേണലിസം,ബോട്ടണി, സുവോളജി,കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റും വേണം.അപേക്ഷ 17-നകം ഓഫീസിൽ എത്തണം.അപേക്ഷയുടെ മാതൃക gckarindalam.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.ഫോൺ: 9188900217.

പെരിങ്ങോം : ഗവ. കോളേജിൽ ഇംഗ്ലീഷ്,

മലയാളം,ഹിന്ദി, ഹിസ്റ്ററി,ജേണലിസം, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്‌സ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. ഉദ്യോഗാർഥികൾ 23- നകം നേരിട്ടോ തപാൽ വഴിയോ അപേക്ഷിക്കണം. ഫോൺ: 04985295440, 8304816712.


എളേരിത്തട്ട് : ഇ.കെ. നായനാർ സ്‌മാരക

ഗവ. കോളേജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, ജേണലിസം, ഫിസിക്സ്, ഗണിതം, കൊമേഴ്‌സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ട‌റുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 20-ന് വൈകിട്ട് മൂന്നിനകം അപേക്ഷിക്കണം. വെബ്സൈറ്റ്: www.eknmgc.ac.in.

No comments