Breaking News

കാടകം ചിത്രകലാ ക്യാമ്പ് ശനിയാഴ്ച്ച മാണിമൂലയിൽ


ചിത്രകാരമാരുടെ കൂട്ടായ്മയായ ചിത്രകാര്‍ കേരള, കാസര്‍ഗോഡ് ജില്ലയിലെ അതിര്‍ത്തി പ്രദേശമായ മാണിമൂല യങ് ചാലഞ്ചേഴ്‌സ് കലാ കായിക വേദിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കാടകം ഏകദിന ചിത്രകലാ ക്യാമ്പ് മെയ് 11 ന് ശനിയാഴ്ച്ച മാണിമൂലയില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകുന്നേരം 4 മണി വരെയാണ് ക്യാമ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഇരുപത്തിയാറ് ചിത്രകാരന്മാര്‍ പ്രകൃതിദത്തമായ വനമേഖലയെ ആസ്പദമാക്കി കാന്‍വാസില്‍ ചിത്രരചന നടത്തും. സ്വാഭാവിക വനമേഖലയിലെ ആവാസവ്യവസ്ഥയുടെ താളം തെറ്റാതെ നോക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ക്യാമ്പില്‍ ഉരിത്തിരിയും. ക്യാമ്പില്‍ വരച്ച ചിത്രങ്ങള്‍ വൈകുന്നേരം 3 മണി മുതല്‍ പൊതുജനങ്ങള്‍ക്കായി മാണിമൂലയില്‍ പ്രദര്‍ശിപ്പിക്കും. ചിത്രകാരന്‍ രാജേന്ദ്രന്‍ പുല്ലൂര്‍ ആണ് ക്യാമ്പ് ഡയരക്ടര്‍. രാജേഷ് എടച്ചേരി, ജഗദീഷ് പാലയാട്, സജേഷ് ചെമ്മരത്തൂര്‍, അരുണ്‍ജിത്ത് പഴശി, ഷിബു ഗോവിന്ദ് പുല്‍പ്പള്ളി, ഡോ. പിസി രാജീവ്, സനില്‍ ബങ്കളം, വിപിന്‍ വടക്കിനിയില്‍, അനീഷ് ബന്തടുക്ക, അനൂപ് മോഹന്‍, രാജേന്ദ്രന്‍ മീങ്ങോത്ത്, രാംഗോകുല്‍ പെരിയ, ഷിഹാബ് ഉദിനൂര്‍, ശ്രീനാഥ് ബങ്കളം, സൗമ്യ ബാബു, സജിത പൊയ്‌നാച്ചി, സതി നീലേശ്വരം, സുചിത്ര മധു, ശ്വേത കൊട്ടോടി, സ്മിത പയ്യന്നൂര്‍, പ്രിയ കരുണന്‍, ലിഷ ചിന്ദ്രന്‍, വിജി രാജന്‍, വിനുരാജ് പുളിഞ്ചാല്‍, ബുഷ്റ മാണിമൂല എന്നിവര്‍ ക്യാമ്പില്‍ പങ്കെടുക്കും.


No comments