കോളംകുളം-മയ്യങ്ങാനം-കോയിത്തട്ട ജില്ലാപഞ്ചായത്ത് റോഡ് കാലവർഷത്തിന് മുമ്പ് ടാറിംഗ് ചെയ്യണമെന്ന് നാട്ടുകാർ
കോളംകുളം : ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ പരപ്പയിൽ നിന്നും കരിന്തളം പഞ്ചായത്ത്, ആശുപത്രി ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിപെടാവുന്ന റോഡ് ആയ കോളംകുളം- -മയ്യങ്ങാനം -കോഴിത്തട്ട റോഡ് പൊട്ടിപോളിഞ്ഞിട്ട് മാസങ്ങളായി. ജില്ലാ പഞ്ചായത്തിന്റെ അധീനതയിൽ ഉള്ള ഈ റോഡ് റീ ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ പലതവണ ആയി നാട്ടുകാരും അമ്പല കമ്മിറ്റിയും ക്ലബ്ബുകളും നിരന്തരമായി ആവശ്യപെടുകയും ബജറ്റിൽ ടാർ ചെയ്യാനുള്ള നടപടികൾ പാസ്സാക്കി ടെൻണ്ടറിനു അടക്കം വച്ചിട്ടും ടാർ ചെയ്യാനുള്ള നടപടി ഇതുവരെയും തുടങ്ങിയിട്ടില്ല, പടിവാതിക്കൽ കാലാവർഷം എത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ മെല്ലെപോക്ക് നയം സ്വികരിക്കുകയാണ് അധികൃതർ. നിരവധി ഒറ്റപെട്ട പ്രദേശങ്ങളിലും സ്കൂളിലും എത്തിച്ചേരേണ്ട ഇ റോഡ് നിറയെ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലതായിരിക്കുകയാണ് . നിലവിൽ മംഗലാപുരത്തു നിന്നും വരുന്ന കെ.എസ്.ആർ.ടിസി യും സ്വകാര്യ ബസുകളും സർവീസ് നടത്തുന്ന റോഡ് ആണ് ഇത്. മഴതുടങ്ങിയാൽ പുലയനടുക്കം, മയ്യങ്ങാനം, ചിറ്റമൂല, ഉമിച്ചി, വരയിൽ, തുടങ്ങിയ പ്രദേശങ്ങളിലേ ഞങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് അനുഭവപെടും, ടാറിങ് നടപടികൾ തുടങ്ങിയില്ലെങ്കിൽ ബസ് സർവീസ് അടക്കം നിർത്തി വയ്ക്കുമെന്ന് ബസ് ഉടമയും അറിയിച്ചിട്ടുണ്ട്. വീതി കുട്ടി മഴയ്ക്ക് മുൻപ് ടാർ ചെയ്യണമെന്ന് നാട്ടുകാരും ആവിശ്യപെടുന്നുണ്ട്
No comments