Breaking News

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ മികച്ച വിജയവുമായി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളേജ്


വെള്ളരിക്കുണ്ട് : കണ്ണൂർ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ ഡിഗ്രി ഫലങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ ബി. എ ഇംഗ്ളീഷ് വിഷയത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കും നാലാം റാങ്കും കരസ്ഥമാക്കി വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് വിദ്യാർത്ഥികൾ.  ബി. എ ഇംഗ്ളീഷ് ലാംഗ്യേജ് ആൻഡ് ലിറററേച്ചറിൽ സെന്റ് ജൂഡ്സ് കോളേജ് വിദ്യാർത്ഥികളായ ഡെൽമ ജോൺസൻ ഒന്നാം റാങ്കും തെരേസ ബാബു നാലാം റാങ്കും സ്വന്തമാക്കി.


വിദ്യാർത്ഥികളുടെ മികച്ച വിജയത്തെ കോളേജ് മാനേജ്മെന്റ്, അദ്ധ്യാപകർ, പി ടി എ എന്നിവർ അഭിനന്ദിച്ചു. 2023 മുതൽ ഉത്തരമലബാറിലെ ഏററവും പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ചെമ്പേരി വിമൽ ജ്യോതി മാനേജ്മെന്റ് നേതൃത്വത്തിലാണ് കോളേജ് പ്രവർത്തിച്ചു വരുന്നത്. ജൂൺ ആറിന് ചേരുന്ന അനുമോദന യോഗത്തിൽ മികച്ച വിജയം കരസ്തമാക്കിയ എല്ലാ ഡിപ്പാർട്ട്മെന്റിലെയും വിദ്യാർത്ഥികളെയും അവരെ സഹായിച്ച അദ്ധ്യാപകരേയും രക്ഷിതാക്കളെയും ആദരിക്കുന്നതാണെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു.

No comments