Breaking News

കുടുംബശ്രി ജില്ലാ കലോത്സവം; ചെമ്മനാടും, കിനാനൂർ -കരിന്തളവും, ബേഡകവും ജേതാക്കൾ


ഉദുമ: കുടുംബശ്രി അരങ്ങ് സർഗോത്സവം ജില്ലാ തല കലോത്സവത്തിൽ 113 പോയിന്റ് നേടി ചെമ്മനാട് പഞ്ചായത്ത് ജേതാക്കളായി കിനാനൂർ-കരിന്തളം പഞ്ചായത്ത് 99 പോയിന്റ് നേടി രണ്ടാം സ്ഥാനവും ബേഡഡുക്ക പഞ്ചായത്ത് 77 പോയിന്റ് നേടി മൂന്നാം സ്ഥാനവും നേടി. താലുക്ക് അടിസ്ഥാനത്തിൽ 343 പോയിന്റ് നേടി ഹൊസ്ദുർഗ് ഒന്നാമതെത്തി. 283 പോയിന്റ് നേടി കാസർഗോഡ് താലുക്ക് രണ്ടാം സ്ഥാനവും 194 പോയിന്റെ നേടി വെള്ളരിക്കുണ്ട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ബ്ലോക്ക് ഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠൻ ഉൽ ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി അധ്യക്ഷയായി അജാന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ മധു മുതിയക്കാൽ എ സുനിൽ കുമാർ.പി.സുധാകരൻ ടി.ടി. സുരേന്ദ്രൻ ഡി. ഹരിദാസ്. രാജൻ കെ പൊയിനാച്ചി .വൈകൃഷ്ണദാസ്. എന്നിവർ സംസാരിച്ചു. കെ.വി.ബാലകൃഷ്ണൻ സ്വാഗതവും കുടുംബശ്രി എഡിഎം സി.സി. ഇക്ക് ബാൽ നന്ദിയും പറഞു .




No comments