Breaking News

കേരള കോൺഗ്രസ്സ് സ്ഥാപക നേതാവായ ആർ.ബാലകൃഷ്ണപിള്ളയുടെ മൂന്നാം സ്മൃതിദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം താലുക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു

നീലേശ്വരം : കേരള കോൺഗ്രസ്സ് സ്ഥാപക നേതാവും കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനുമായ ആർ.ബാലകൃഷ്ണപിള്ള സാറിന്റെ മൂന്നാം സ്മൃതിദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം താലുക്ക് ആശുപത്രിയിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. മനോജ്. എ.ടി യുടെ സാനിദ്ധ്യത്തിൽ യൂത്ത് ഫ്രണ്ട് ബ്രി) കാസർഗോഡ് ജില്ല പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ ഉച്ച ഭക്ഷണവിതരണം ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്സ് ബ്രി) ജില്ല പ്രസിഡന്റ് പി.ടി. നന്ദകുമാർ, ജില്ല ജനറൽ സെക്രട്ടറി സുരേഷ് പുതിയേടത്ത്, ഷാജി.എം, പ്രസാദ് മുങ്ങത്ത്, വിനോദ് തോയമ്മൽ, വേണുഗോപാലൻ നായർ എറു വാട്ട്, രാജീവൻ പുതുക്കളം, വിജിത്ത് തെരുവത്ത്, അഗസ്ത്യൻ നടയ്ക്കൽ, പ്രജിത്ത് കുശാൽ നഗർ,എൻ വിട്ടൽദാസ് തുടങ്ങിയവർ സംബന്ധിച്ചു

No comments