Breaking News

അബുദാബിയിൽ വെച്ച് മരണപ്പെട്ട വെള്ളരിക്കുണ്ട് പന്നിത്തടം സ്വദേശിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്ക്കരിച്ചു


വെള്ളരിക്കുണ്ട് : അബുദാബിയിൽ മരണപ്പെട്ട വെള്ളരിക്കുണ്ട് പന്നിത്തടത്തെ അനീഷ്  കുഞ്ഞി രാമന്റെ (46) മൃതദേഹം ഇന്നുച്ച ക്ക് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഇന്ന് രാവിലെ മംഗലാപുരം എ യർപോർട്ടിൽ എത്തിയ മൃതദേഹം 11 മണിയോടെയാണ് വീട്ടിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് അബുദാബി എയർ പോർട്ടിന് സമീപമുള്ള ഖലീഫ സിറ്റിയിലെ ജബലന്നൂർ ഹോട്ടൽ കെട്ടിടത്തിലെ സലൂണിൽ ജോലി ചെയ്യുന്ന അനീഷ് താമസ സ്ഥലത്ത് മരണപ്പെട്ടത്. പോലീസ് ക്ലിയറൻസ് ലഭിക്കാൻ വൈകിയതാണ് മൃതദേഹം നാട്ടിലെത്താൻ വൈകിയത്. റാഷിദ് എടത്തൊടി ന്റെ നേതൃത്വത്തിലുള്ള ബ്രദേർസ് പരപ്പ പ്രവാസി കൂട്ടായ്മയും അബുദാബി കെഎംസിസി പ്രവർത്തകരും ചേർന്ന് ദിവസമായി നടത്തിയ നിരന്തര പരിശ്രമമാണ് മൃതദേഹം വിട്ടു കിട്ടുന്നതിന് സഹായമായത്. പരപ്പ ടൗണിലും ഏറെക്കാലം അനീഷ് സലൂൺ നടത്തിയിരുന്നു.

പന്നിത്തടത്തിലെ പരേതനായ എൻ.വി.കുഞ്ഞിരാമന്റെയും പത്മിനിയുടെയും മകനാണ് അനീഷ്. ഭാര്യ: കവിത (കയ്യൂർ) മക്കൾ: അനഘ, അഞ്ജന (ഇരുവരും വിദ്യാർത്ഥികൾ). സ ഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പരേതനായ മണികണ്ഠൻ.

No comments